FLASH NEWS

അമ്മിനിക്കാട് ആലിയ ഇ.എം. സ്കൂളില്‍ നടന്ന പെരിന്തല്‍മണ്ണ സബ്ജില്ല ശാസ്ത്രോത്സവഫലങ്ങള്‍......... ......

Sunday, July 27, 2014

സമ്പൂര്‍ണയില്‍ ജീവനക്കാരുടെ വിവരങ്ങള്‍ ഉള്‍പെടുത്തുക


സമ്പൂര്‍ണ്ണയില്‍ ജീവനക്കാരുടെ വിവരങ്ങള്‍ കൊടുത്ത് Update ചെയ്യാനുള്ള സമയം ആഗസ്റ്റ് 31 ആണ്.(ഡി.പി.ഐ യുടെ 27-06-14 ന്റെ H2/35637/2013-14 ഉത്തരവ്-പേജ്3,പാര2.). ജീവനക്കാരുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നവിധം താഴെ കാണുക:
സമ്പൂര്‍ണ ലോഗിന്‍ ചെയ്ത് Dash Board ലെ Human Resource --> Employee Admission ക്ലിക്ക് ചെയ്യുക
ജീവനക്കാരന്റെ PEN എന്റര്‍ചെയ്ത് കീബോര്‍ഡിലെ ടാബ് ഉപയോഗിച്ച് അടുത്ത ഫീല്‍ഡില്‍ കഴ്‌സര്‍ എത്തിക്കുക. Name of Employee , Entry in service . Date of Birth , Genderഎന്നിവ അതാതു ഫീല്‍ഡില്‍ വന്നിട്ടുണ്ടാകും . ( PEN ഇല്ലാത്ത ജീവനക്കാരനാണെങ്കില്‍ PEN – No എന്നത് ക്ലിക്ക് ചെയ്ത് പേരും മറ്റുവിവരങ്ങളും ടൈപ്പ് ചെയ്ത് കൊടുത്താല്‍ മതിയാകും.) ബാക്കിയുള്ള ഫീല്‍ഡുകള്‍ Date of Entry in Present School , Section , Designation , Subject, ഡ്രോപ് മെനു ക്ലിക്ക് ചെയ്ത് കൊടുക്കുക. ( LP/UP അധ്യാപകര്‍ സബ്‌ജക്ട് ഫീല്‍ഡില്‍ അവര്‍ കൈകാര്യം ചെയ്യുന്ന പ്രധാനവിഷങ്ങളില്‍ ഏതെങ്കിലും ഒന്ന് തെരെഞ്ഞെടുത്താല്‍ മതിയാകും.) , Maximum period per week , per day , Email id , remarks എന്നിവയാണ് മറ്റു നിര്‍ബന്ധിത ഫില്‍ഡുകള്‍. അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത ഏതൊക്കെയാണെന്ന് തെരെഞ്ഞടുക്കാനാണ് അടുത്ത ഫീല്‍ഡ്. അവസാനമായി അധ്യാപകന്റെ ഫോട്ടോ (നിര്‍ബന്ധമില്ല) ഉണ്ടെങ്കില്‍ അപ്‌ലോഡ് ചെയ്ത് ADMIT EMPLOYEE എന്ന ഭാഗം ക്ലിക്ക് ചെയ്ത് ജീവനക്കാരനെ സമ്പൂര്‍ണയില്‍ അഡ്‌മിറ്റ് ചെയ്യാം.
ഇപ്രകാരം ADMIT ചെയ്ത ജീവനക്കാരുടെ പേരുവിവരങ്ങള്‍ Human Resource → List of employees എടുത്താല്‍ കാണാവുന്നതാണ്.

No comments:

Post a Comment