FLASH NEWS

അമ്മിനിക്കാട് ആലിയ ഇ.എം. സ്കൂളില്‍ നടന്ന പെരിന്തല്‍മണ്ണ സബ്ജില്ല ശാസ്ത്രോത്സവഫലങ്ങള്‍......... ......

Sunday, July 27, 2014

സമ്പൂര്‍ണയില്‍ ജീവനക്കാരുടെ വിവരങ്ങള്‍ ഉള്‍പെടുത്തുക


സമ്പൂര്‍ണ്ണയില്‍ ജീവനക്കാരുടെ വിവരങ്ങള്‍ കൊടുത്ത് Update ചെയ്യാനുള്ള സമയം ആഗസ്റ്റ് 31 ആണ്.(ഡി.പി.ഐ യുടെ 27-06-14 ന്റെ H2/35637/2013-14 ഉത്തരവ്-പേജ്3,പാര2.). ജീവനക്കാരുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നവിധം താഴെ കാണുക:
സമ്പൂര്‍ണ ലോഗിന്‍ ചെയ്ത് Dash Board ലെ Human Resource --> Employee Admission ക്ലിക്ക് ചെയ്യുക
ജീവനക്കാരന്റെ PEN എന്റര്‍ചെയ്ത് കീബോര്‍ഡിലെ ടാബ് ഉപയോഗിച്ച് അടുത്ത ഫീല്‍ഡില്‍ കഴ്‌സര്‍ എത്തിക്കുക. Name of Employee , Entry in service . Date of Birth , Genderഎന്നിവ അതാതു ഫീല്‍ഡില്‍ വന്നിട്ടുണ്ടാകും . ( PEN ഇല്ലാത്ത ജീവനക്കാരനാണെങ്കില്‍ PEN – No എന്നത് ക്ലിക്ക് ചെയ്ത് പേരും മറ്റുവിവരങ്ങളും ടൈപ്പ് ചെയ്ത് കൊടുത്താല്‍ മതിയാകും.) ബാക്കിയുള്ള ഫീല്‍ഡുകള്‍ Date of Entry in Present School , Section , Designation , Subject, ഡ്രോപ് മെനു ക്ലിക്ക് ചെയ്ത് കൊടുക്കുക. ( LP/UP അധ്യാപകര്‍ സബ്‌ജക്ട് ഫീല്‍ഡില്‍ അവര്‍ കൈകാര്യം ചെയ്യുന്ന പ്രധാനവിഷങ്ങളില്‍ ഏതെങ്കിലും ഒന്ന് തെരെഞ്ഞെടുത്താല്‍ മതിയാകും.) , Maximum period per week , per day , Email id , remarks എന്നിവയാണ് മറ്റു നിര്‍ബന്ധിത ഫില്‍ഡുകള്‍. അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത ഏതൊക്കെയാണെന്ന് തെരെഞ്ഞടുക്കാനാണ് അടുത്ത ഫീല്‍ഡ്. അവസാനമായി അധ്യാപകന്റെ ഫോട്ടോ (നിര്‍ബന്ധമില്ല) ഉണ്ടെങ്കില്‍ അപ്‌ലോഡ് ചെയ്ത് ADMIT EMPLOYEE എന്ന ഭാഗം ക്ലിക്ക് ചെയ്ത് ജീവനക്കാരനെ സമ്പൂര്‍ണയില്‍ അഡ്‌മിറ്റ് ചെയ്യാം.
ഇപ്രകാരം ADMIT ചെയ്ത ജീവനക്കാരുടെ പേരുവിവരങ്ങള്‍ Human Resource → List of employees എടുത്താല്‍ കാണാവുന്നതാണ്.

Tuesday, July 22, 2014

Prematric scholarship-date extended

2014-15 ലെ ന്യൂനപക്ഷവിഭാഗം പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് 10/08/2014 ന് വൈകുന്നേരം 5 മണിവരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. റിന്യൂവല്‍ വിഭാഗം അപേക്ഷകളില്‍ നിര്‍ബന്ധമായും ബാങ്ക് എക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തേണ്ടതാണ്. ഫ്രഷ് വിഭാഗത്തില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ ലഭിക്കാത്തവര്‍ക്കും അപേക്ഷ നല്കാവുന്നതാണ്. ബാങ്ക് അക്കൗണ്ട് ലഭിക്കുന്ന മുറയ്ക്ക് സമ്പൂര്‍ണയില്‍ ചേര്‍ത്ത് Update ചെയ്താല്‍ മതിയാകും.ഗവ./എയ്ഡഡ് വിഭാഗം സ്കൂളുകള്‍ ഡാറ്റാ എന്‍ട്രി നടത്തി 14/08/2014 നകം കണ്‍സോളിഡേറ്റഡ് റിപ്പോര്‍ട്ട് AEO/DEO യില്‍ എത്തിക്കണം. അണ്‍ എയ്ഡഡ് സ്കൂളുകള്‍ 10/08/2014 നകം ഡാറ്റാ എന്‍ട്രി നടത്തി വേരിഫിക്കേഷനുവേണ്ടി AEO/DEO യില്‍ എത്തിക്കണം.

Thursday, July 10, 2014

2014-15 തസ്തികനിര്‍ണ്ണയം നടപ്പാക്കല്‍-10-7-14ന്റെ 2 പുതിയ ഉത്തരവുകള്‍

1-ഈ വര്‍ഷത്തെ ഗവ./എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിര്‍ണയിച്ച് ജൂലായ് 15 നുതന്നെ പ്രസിദ്ധീകരിക്കാന്‍ എഇഒ,ഡിഇഒ മാര്‍ക്കുള്ള നിര്‍ദ്ദശവും മാനദണ്ഡങ്ങളും.
ഉത്തരവ് കാണുക


2- Sixth Working day സൈറ്റില്‍ ഇനി പ്രിന്റെടുക്കാനായി പ്രഥമാധ്യാപകര്‍ കയറേണ്ടതില്ല. AEO/DEO തലത്തില്‍ പ്രിന്റുകളെടുത്ത് സ്കൂളുകള്‍ക്ക് നല്‍കും.
ഉത്തരവ് കാണുക

Monday, July 7, 2014

Sampoorna synchronized Staff Fixation - സമ്പൂര്‍ണ്ണയും ആറാം പ്രവൃത്തിദിനകണക്കും പൊരുത്തപ്പെടുത്തല്‍

സമ്പൂര്‍ണ്ണയിലൂടെ ആറാം പ്രവൃത്തിദിനകണക്ക് ശരിപ്പെടുത്തിയ സ്റ്റാഫ് ഫിക്സേഷന്‍ 2014-15
ഉത്തരവ് ഡൗണ്‍ലോഡുചെയ്യുക സ്റ്റാഫ്‌ഫിക്സേഷനുള്ള വിവരസമര്‍പ്പണ സൈറ്റില്‍ പുതുക്കല്‍ നടന്നു ....... സമ്പൂര്‍ണ്ണയിലെ വിവരം ഇന്നത്തെ നിലയില്‍ UPTODATE എങ്കില്‍ ഒന്നും ചെയ്യേണ്ടതില്ല....



sixthworkingday സൈറ്റ

ഈ ഉത്തരവ് ഹെഡ്‌മാസ്റ്റര്‍മാര്‍ പഠിച്ച് തങ്ങളുടെ സ്ഥാപനത്തിലെ ആറാം പ്രവൃത്തിദിനകണക്ക് സമ്പൂര്‍ണ്ണയിലൂടെ ക്ലാസ്സ് അധ്യാപകരുടെ സഹായത്തോടെ ശരിപ്പെടുത്തി പരിശോധിച്ച് ഉറപ്പുവരുത്തി സാക്ഷ്യപ്പെടുത്തി ഇക്കൊല്ലത്തെ സ്റ്റാഫ് ഫിക്സേഷനു വേണ്ടി 10-7-14 ഓടെ അതതു മേലുദ്യോഗസ്ഥനു സമര്‍പ്പിക്കേണ്ടതാണ്.

Sunday, July 6, 2014

Attention


സമ്പൂര്‍ണ്ണയുടെ പൂര്‍ത്തീകരണ റിപ്പോര്‍ട്ട് ---‍> ഡി.പി.ഐ. യുടെ 27-6-14 ന്റെ സര്‍ക്കുലര്‍ നിര്‍ദ്ദേശമനുസരിച്ച് സമ്പൂര്‍ണ്ണയിലെ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കിയതിന്റെ ഡിക്ലറേഷന്‍ വിദ്യാഭ്യാസവകുപ്പുതല മേലുദ്യോഗസ്ഥന് സമര്‍പ്പിക്കേണ്ടത് ഇന്നാണ് (6-7-14)----> കുട്ടികളുടെ വിവരങ്ങള്‍ Confirm ചെയ്യേണ്ടതില്ല.
ഇനിമുതല്‍ ക്ലാസ്സ് രജിസ്റ്ററുകളിലെ കുട്ടികളുടെ എണ്ണം സമ്പൂര്‍ണ്ണയിലെ ക്ലാസ്സ്‍വൈസ് എണ്ണവുമായി ഒത്തുപോകേണ്ടതാണെന്നുള്ള കാര്യം ഹെഡ്‌മാസ്റ്റര്‍മാര്‍ ശ്രദ്ധിക്കേണ്ടതാണ്.
 

Wednesday, July 2, 2014

Sampoorna


സമ്പൂര്‍ണ്ണ-ഇന്നുശ്രദ്ധിക്കേണ്ടത് 
Today ( 06/07/14 ) is the last date for H.M.s to complete their sampoorna and to submit report to respective A.E.O.s / D.E.O.s.  H.M.s are requested to ensure the truthfulness of sixth working day statement with respect to sampoorna. 

27-7-14 ന്റെ ഡി.പി.ഐ ഉത്തരവനുസരിച്ചുള്ള പൂര്‍ത്തീകരണ റിപ്പോര്‍ട്ട് എല്ലാ സ്കൂളും മേലുദ്യോഗസ്ഥന് ഇന്ന് (6-7-14)ന് സമര്‍പ്പിക്കേണ്ടതാണ്.(അവര്‍ക്ക് ഡിപ്പാര്‍ട്ടമെന്റിന് റിപ്പോര്‍ട്ട് അയക്കേണ്ടതുണ്ട്)
സമ്പൂര്‍ണ്ണ : ചില ബഹുതമാവര്‍ത്തിത ചോദ്യങ്ങള്‍ ?
1-കുട്ടിയുടെ എന്റര്‍ ചെയ്ത ഡാറ്റ Confirm ചെയ്യേണ്ടതെപ്പോള്‍ ?
എന്റര്‍ ചെയ്ത ഉടനെ Confirm ചെയ്യേണ്ടതില്ല.ഡിപ്പാര്‍ട്ട്മെന്റ് പ്രത്യേകം ആവശ്യപ്പെടുമ്പോഴോ ടി.സി നല്‍കേണ്ടി വരുമ്പോഴോ എല്ലാവിവരങ്ങളും ഉറപ്പുവരുത്തിയശേഷം മാത്രം മതി.

2- ടിസി ഉപയോഗിച്ച് അഡ്‌മിറ്റ് ചെയ്ത കുട്ടിയെ കാണാനില്ല ?
ഇത് അഡ്‌മിഷനിലുണ്ടായ അശ്രദ്ധമൂലമാണ്. Search അല്ലെങ്കില്‍ Student ടാബില്‍ ക്ലിക്കുചെയ്ത് , കുട്ടിയുടെ പേരോ അഡ്മിഷന്‍ നമ്പറോ കൊടുത്ത് തിരയുക.ആകുട്ടിയുടെ പേരില്‍ ക്ലിക്കു ചെയ്ത് പ്രൊഫൈല്‍ പേജിലെത്തി Edit ക്ലിക്കുചെയ്ത് താഴെ Current details ല്‍ കുട്ടിയുടെ ശരിയായ ക്ലാസ്സ് കൊടുത്ത് Update ചെയ്യുക.
3-ടിസി നമ്പര്‍ ഉപയോഗിച്ച് അഡ്‌മിറ്റ് ചെയ്യുമ്പോള്‍ TC Not found എന്ന് പ്രത്യക്ഷമാകുന്നു?
ടിസി നമ്പര്‍ തെറ്റായിരിക്കാം അല്ലെങ്കില്‍ സമ്പൂര്‍ണ്ണയിലൂടെ ടിസി ജനറേറ്റുചെയ്തിട്ടില്ല അതുമല്ലെങ്കില്‍ ടിസി ജനറേറ്റുചെയ്തശേഷം Mark as issued ക്ലിക്കു ചെയ്തിട്ടില്ല.-- പഴയസ്കൂളുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിച്ച് Admit from TCഉപയോഗിച്ച് അഡ്‌മിറ്റ് ചെയ്യുക.
4-കുട്ടിയുടെ ടി.സി കൊടുത്തതിനുശേഷം destination school മാറ്റാമോ?
Search അല്ലെങ്കില്‍ Student ടാബില്‍ ക്ലിക്കുചെയ്ത് Former students മെനുവില്‍ ക്ലിക്ക്ചെയ്ത് കുട്ടിയുടെ ടിസി നമ്പര‌‌‌ോ അഡ്മിഷന്‍ നമ്പറോ കൊടുത്ത് തിരയുക. ആകുട്ടിയുടെ പേരില്‍ ക്ലിക്കു ചെയ്ത് പ്രൊഫൈല്‍ പേജിലെത്തി ഇടതുഭാഗത്ത് മുകളില്‍ TC issuedനോടു ചേര്‍ന്നുള്ള Mark as not issued ക്ലിക്കുചെയ്യുക.Backpage ലേക്കുതന്നെ പോകുക.വീണ്ടും ആകുട്ടിയുടെ പേരില്‍ ക്ലിക്കു ചെയ്ത് പ്രൊഫൈല്‍ പേജിലെത്തിയാല്‍ വലതുഭാഗത്ത് മുകളില്‍ Edit TC വന്നിരിക്കും.ഇവിടെ ടിസിയിലെ വിവരങ്ങള്‍ മാത്രം മാറ്റാം. Mark as issued വീണ്ടും ക്ലിക്കു ചെയ്യണം. (ഇതിന് Rollback ചെയ്യേണ്ട)
5-ടിസി കൊടുത്ത കൂട്ടികളേയും Remove ചെയ്ത കുട്ടികളേയും കാണാന്‍ ?
Search അല്ലെങ്കില്‍ Student ടാബില്‍ ക്ലിക്കുചെയ്ത് Former students മെനുവില്‍ ക്ലിക്ക്ചെയ്ത് കുട്ടിയുടെ ടിസി നമ്പര‌‌‌ോ അഡ്മിഷന്‍ നമ്പറോ കൊടുത്ത് Archieve മോഡില്‍ നിന്ന് TC Issued,Removed ഇവയിലേതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത് Search ചെയ്താല്‍ കുട്ടികളെകാണാം.
6-കുട്ടിയുടെ UID നമ്പര്‍ ചേര്‍ക്കുമ്പോള്‍ another student exists with this UID എന്ന ടെക്സ്റ്റ് പ്രത്യക്ഷമാകുന്നു.?
സമ്പൂര്‍ണ്ണ ടി.സി നമ്പര്‍ കൊടുത്ത് Admit from TC No വഴിയല്ലാതെ മാന്വല്‍ ആയി School admission വഴി സമ്പൂര്‍ണ്ണയില്‍ മറ്റൊരുസ്കൂളില്‍നിന്നുവരുന്നകുട്ടിയെ പ്രവേശിപ്പിക്കുമ്പോള്‍ ഇതു സംഭവിക്കാം.പരിഹരിക്കാന്‍ പഴയസ്കൂളുമായി ബന്ധപ്പെട്ട് ഈ കുട്ടിയുടെ പ്രൊഫൈല്‍ പേജില്‍ UID ചേര്‍ത്തിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ ആവശ്യപ്പെടുക.ശേഷം നിങ്ങളുടെ സ്കൂളില്‍ ആ UIDചേര്‍ക്കാം.


സമ്പൂര്‍ണ്ണ - ഹെഡ്മാസ്റ്റര്‍മാരുടെ ശ്രദ്ധക്ക്
  • സമ്പൂര്‍ണ്ണയിലുള്ള വിവരങ്ങള്‍ ഇനി എല്ലായ്പോഴും അപ്ഡേറ്റു ചെയ്തു സൂക്ഷിക്കുക.സ്റ്റാഫ് ഫിക്സേഷനുവേണ്ടിയുള്ള കണക്ക്, ടെക്സ്റ്റുബുക്കുവിതരണം, യൂനിഫോം വിതരണം,സ്കോളര്‍ഷിപ്പ്, എസ്.എസ്.എല്‍.സി പരീക്ഷ പോലുള്ള വകുപ്പുതലകാര്യങ്ങള്‍ക്കെല്ലാം സമ്പൂര്‍ണ്ണയിലെ വിവരങ്ങളാണ് ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നത്. ഉച്ചക്കഞ്ഞി ,ടൈംടേബിള്‍,സ്കൂള്‍ പരീക്ഷാനിര്‍വഹണം,ജീവനക്കാരുടെ വിവരങ്ങള്‍ പോലുള്ള കൂടുതല്‍ കാര്യങ്ങളും ഇനി ഇതിലുടെയാകും.
  • സമ്പൂര്‍ണ്ണയുടെ പരിധിയിലുള്ള വിദ്യാലയങ്ങളില്‍നിന്നുള്ള കുട്ടികളെ സമ്പൂര്‍ണ്ണ ടി.സി. വഴി മാത്രം സമ്പൂര്‍ണ്ണയില്‍ പ്രവേശിപ്പിക്കുക. പുതിയ കുട്ടിയായി അഡ്മിറ്റുചെയ്യുകയാണെങ്കില്‍ UID ക്ക് പ്രശ്നം വരികയും ഭാവിയില്‍ സമ്പൂര്‍ണ്ണയിലൂടെയുള്ള സ്റ്റാഫ് ഫിക്സേഷന്‍ പോലുള്ള പ്രശ്നങ്ങളെ ബാധിക്കയും ചെയ്യാനിടയുണ്ട്.
    (പ്രവേശനത്തിനുള്ള ബുദ്ധിമുട്ടുകള്‍ ബന്ധപ്പെട്ട ഐ.ടി.സ്കൂള്‍ സംവിധാനം വഴി പരിഹരിക്കുക.)
  • ടി.സി. നമ്പര്‍ സമ്പൂര്‍ണ്ണ ടി.സി. യിലെപോലെ തന്നെ കൊടുത്താലേ കുട്ടിയെ അഡ്‌മിറ്റുചെയ്യാന്‍ പറ്റൂ.(ഉദാ:ഒരു സ്കൂളിലെ ടി.സി. നമ്പര്‍ 2- എന്നത് പലവിധത്തില്‍ കൊടുത്തിരിക്കാം - 18047/2/14, 18047/02/14,18047/2/15,18047/2/14-15,18047/2/2014-15,18047/2/2014 -2015,.....................)
  • ടി.സി. നമ്പര്‍ ശരിയാണെങ്കില്‍തന്നെ ടി.സി. വഴി സമ്പൂര്‍ണ്ണയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തകരാറുകള്‍ സംഭവിക്കാതിരിക്കാന്‍ കുട്ടിയുടെ പ്രൊഫൈലിലെ പരമാവധി വിവരങ്ങള്‍ പൂരിപ്പിച്ചിരിക്കണം.(നിര്‍ബന്ധവിവരങ്ങള്‍ മാത്രം പോരാ. eg: language-ഇതില്‍ എന്തെങ്കിലും തിരഞ്ഞെടുക്കണം.Don't leave field as "Select language").
  • ടി.സി. ജനറേറ്റുചെയ്യുമ്പോഴത്തെ അശ്രദ്ധ അഡ്മിറ്റുചെയ്യുന്നതിനെ തകരാറാക്കിയേക്കും.
  • ടിസി നല്കിയ ശേഷം Mark as Issued ക്ലിക്ക് ചെയ്യേണ്ടതാണ്
  • അധ്യയനവര്‍ഷം കഴിഞ്ഞ് ക്ലാസ് പ്രൊമോഷന്‍ / ക്ലാസ് ട്രാന്‍സ്ഫര്‍ നടത്തുന്നതിനു മുമ്പേ കൊടുക്കാനുള്ള ടിസികള്‍ കൊടുക്കുക.
  • ക്ലാസ് പ്രൊമോഷന്‍ കൊടുത്തതിനുശേഷമാണ് ടിസി നല്കുന്നതെങ്കില്‍ Whether Eligible for Promotion എന്ന ഭാഗം നിശ്ചയമായും No കൊടുക്കണം.
  • ഇത്തരം ജനറേറ്റുചെയ്തുകഴിഞ്ഞ ടി.സി യിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍,ആ കുട്ടിയുടെ പ്രൊഫൈലിലെ വിവരങ്ങള്‍ ശരിപ്പെടുത്തിയശേഷം വീണ്ടും ടി.സി. ജനറേറ്റുചെയ്യേണ്ടിവരും. ഇതിനായി ബന്ധപ്പെട്ട MT ക്ക് ടി.സി.ഇഷ്യൂ ചെയ്ത സ്കൂളില്‍ നിന്ന് വിവരങ്ങള്‍ (School,TC No.,Adm No,Name,Class എന്നീ വിവരങ്ങള്‍ )മെയില്‍ ചെയ്തുകൊടുത്ത് അത് Roll back ചെയ്താലേ സാധ്യമാകൂ. വീണ്ടും ടി.സി. ജനറേറ്റുചെയ്യുമ്പോള്‍ ടി.സി. നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ പഴയവതന്നെയായിരിക്കണം.ഇതിനായി ടി.സി. ജനറേറ്റുചെയ്താല്‍ മാത്രം മതി പ്രിന്റു ചെയ്യേണ്ടതില്ല.
    (This Intrductory provision ”Rollback” may not be there in future)
  • മുന്‍ ക്ലാസ്സുകളേയോ ഡിവിഷനുകളേയോ യാതൊരു കാരണവശാലും Delete ചെയ്യരുത്.കുട്ടികള്‍ ഇല്ലാതായ ക്ലാസ്സ് ഡിവിഷനുകള്‍ താനേ അപ്രത്യക്ഷമായേക്കാം.
  • സ്ഥിരപ്പെടുത്തിയ കുട്ടികളെ Delete ചെയ്യരുത്. KER അനുസരിച്ച് "Remove student" മെനു ഉപയോഗിച്ച് കാരണം കാണിച്ച് നീക്കം ചെയ്യാം.(ഈ മെനു കുട്ടിയുടെ പ്രൊഫൈല്‍ പേജിലുള്ള More എന്ന മെനുവിലാണുള്ളത്. ഈ കുട്ടികളെ വീണ്ടും വേണ്ടിവന്നാല്‍ "Re admission” മെനു ഉപയോഗിച്ച് സമ്പൂര്‍ണ്ണയില്‍ പ്രവേശിപ്പിക്കാം.
  • കുട്ടികളുടെ ക്ലാസ്സുമാറ്റം,പ്രമോഷന്‍ എന്നിവ class & Division പേജിലുള്ള Student transfers എന്ന മെനുവഴിമാത്രം ചെയ്യുക.പുതിയ ക്ലാസ്സുകള്‍ New division / Import divisions എന്ന മെനുവഴിയും ചെയ്യുക.പഴയ ക്ലാസ്സിന്റെ പേര് എഡിറ്റു ചെയ്ത് പുതിയ കൊല്ലത്തെ ക്ലാസ്സ് സൃഷ്ടിക്കരുത്.
  • ഇപ്പോള്‍ പഠിക്കുന്ന കുട്ടികളെ search present students മെനു വഴിയും മുമ്പ് പഠിച്ചിരുന്ന കുട്ടികളെ search former students മെനു വഴിയും തിരഞ്ഞു കണ്ടെത്താം.
    Eg: Admit ചെയ്ത ശേഷം കുട്ടി ഏതുക്ലാസ്സിലാണുള്ളതെന്ന് search present students മെനു വഴിയും,TC കൊടുത്തുപോയ ശേഷം കുട്ടിയുടെ വിവരങ്ങള്‍ search former students മെനു വഴിയും കണ്ടെത്താം.Rollback ചെയ്യപ്പെട്ട കുട്ടി Present students വിഭാഗത്തിലായിരിക്കും കാണുക.
  • Reports പലരീതിയിലും തയ്യാറാക്കി ലിസ്റ്റുകള്‍ പല അവസരങ്ങളിലും പല ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താം.(Eg: സ്കൂളിലെ /ക്ലാസ്സിലെ UID ചേര്‍ക്കാത്ത കുട്ടികളുടെ വിവരം,APL / BPL, മുസ്ലീം ഗേള്‍സ്...)
  • സമ്പൂര്‍ണയില്‍ യുഐഡി ചേര്‍ക്കാത്ത കുട്ടികളെ കണ്ടുപിടിക്കാന്‍യു..ഡി നമ്പര്‍ ഉള്‍പ്പെടുന്ന വിധത്തില്‍ റിപ്പോര്‍ട്ട് എടുക്കുന്ന വിധം.
  1. Report മെനു ക്ലിക്ക് ചെയ്യുക.
  2. തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന് ഉചിതമായ പേര് കൊടുത്ത് Select criteria - ല്‍ Class , Division എന്നീ ഫീല്‍ഡുകള്‍ മാത്രം ടിക്ക് ചെയ്യുക.
  3. Input criteria - ല്‍ വേണ്ട ക്ലാസുകളും ഡിവിഷനുകളും തെരെഞ്ഞെടുക്കുക.
  4. റിപ്പോര്‍ട്ടില്‍ വരേണ്ട ഫീല്‍ഡുകള്‍ ക്ലിക്ക് ചെയ്ത് വലതുഭാഗത്ത് ക്രമീകരിച്ച് താഴെ Save ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി Report തയ്യാറായി.
  5. റിപ്പോര്‍ട്ടിന്റെ പേരില്‍ ക്ലിക്ക് ചെയ്ത് തുറക്കുക . റിപ്പോര്‍ട്ട് പ്രത്യക്ഷമാകുന്നതുകാണാം. ഇതിനെ സിസ്റ്റത്തില്‍ സേവ് ചെയ്യാം
    ഇത് സ്പ്രെഡ്ഷീറ്റ്(എക്സല്‍)രൂപത്തിലാക്കാന്‍ - മുകളിലുള്ള Export as CSV -ല്‍ ക്ലിക്ക് ചെയ്ത് Open with Open Office – തുറക്കുക. ഇതിലെ Coma ഫീല്‍ഡില്‍ മാത്രം ടിക്ക് മാര്‍ക്ക് നിലനിറുത്തി ബാക്കി ഫീല്‍ഡുകളിലെ ടിക്ക് മാര്‍ക്ക് ഒഴിവാക്കി Open ചെയ്താല്‍ Spread sheet -ല്‍ റിപ്പോര്‍ട്ട് സേവ് ചെയ്യാം. ഇത് സോര്‍ട്ട് ചെയ്ത് പരിശോധിക്കാം.
  • മേല്‍പറഞ്ഞ ഉപയോഗക്രമങ്ങളെല്ലാം സമ്പൂര്‍ണ്ണസൈറ്റില്‍ തന്നെയുള്ള യൂസര്‍ഗൈഡില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
  • സ്പാര്‍ക്കിന് കെ.എസ്.ആര്‍ നിയമങ്ങള്‍ എന്ന പോലെ സമ്പൂര്‍ണ്ണക്ക് കെ..ആര്‍ നിയമങ്ങളാണ് ബാധകം.
  • വൈരുദ്ധ്യങ്ങള്‍ കണ്ടാല്‍ സമ്പൂര്‍ണ്ണക്ക് നേരിട്ടും മെയില്‍ അയക്കാം - sampoorna@itschool.gov.in
  • സമ്പൂര്‍ണ്ണ സ്പാര്‍ക്കുപോലെ ഔദ്യോഗികമായും ആധികാരികമായും ഉപയോഗിച്ചുതുടങ്ങുന്നതിന്റെ ഭാഗമായി ഡി.പി.27-6-14 ന് ഇറക്കിയ ഉത്തരവനുസരിച്ച് എല്ലാം പൂര്‍ത്തിയാക്കി,അതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഹെഡ്‍മാസ്റ്റര്‍മാര്‍ സ്വയം ചെയ്തുശീലിക്കുക.