FLASH NEWS

അമ്മിനിക്കാട് ആലിയ ഇ.എം. സ്കൂളില്‍ നടന്ന പെരിന്തല്‍മണ്ണ സബ്ജില്ല ശാസ്ത്രോത്സവഫലങ്ങള്‍......... ......

Linux - Tips

Printer Installation in Linux / Ubuntu
ലിനക്‌സില്‍ പ്രിന്റര്‍ സപ്പോര്‍ട്ട് ലഭിക്കാത്തത് ഒരു വലിയ പ്രശ്നമായി എല്ലാ വേദികളിലും ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. HP LaserJet , CanonLBP എന്നീ പ്രിന്ററുകള്‍ ഉദാഹരണം. ചിലര്‍ ഈ കാരണംകൊണ്ടുമാത്രം ഉബുണ്ടു ഉപേക്ഷിച്ച് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിലേക്ക് മാറിയിട്ടുമുണ്ട്. 
ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമായിരിക്കുന്നു. താഴെ കൊടുത്ത ലിങ്കുകളില്‍ നിന്ന് HPLaserJet , CanonLBP , Samsung എന്നീ പ്രിന്ററുകള്‍ക്കാവശ്യമായ ഡ്രൈവറുകള്‍ ഡൗണ്‍ലോഡ് ചെയ്ത്  ഇന്‍സ്റ്റാള്‍ ചെയ്യാം



How to Install
Step 1
മുകളില്‍ കൊടുത്ത ലിങ്കില്‍ നിന്നും hp_printer_driver.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം Extract ചെയ്യുക
Step2
Extract ചെയ്താല്‍ ലഭിക്കുന്ന hp_printer_driver ​എന്ന ഫോള്‍ഡര്‍ തുറന്ന് Install എന്ന ഫയല്‍ ഡബള്‍ ക്ലിക്ക് ചെയ്ത് Run in terminal കൊടുക്കുക. Password കൊടുക്കുക.
ഇന്‍സ്റ്റാളേഷന്‍ നടക്കുന്ന അവസാന ഘട്ടത്തില്‍ Licence Agreement ചെക്ക് ചെയ്ത് Next കൊടുക്കുക.

( Install എന്ന ഫയലിന് permission ഇല്ലെങ്കില്‍ അതില്‍ Right ക്ലിക്ക് ചെയ്ത് Properties എടുത്ത് Permission ടാബിലെ Allow Executing the file as Programe എന്നത് ചെക്ക് ചെയ്യാന്‍ മറക്കരുത്)

Canon Printers(Click Here for driver)


നിര്‍ദ്ദേശങ്ങള്‍
1 പ്രിന്‍റര്‍ സിസ്റ്റവുമായി ബന്ധിപ്പിക്കുക പവര്‍ ഓണ്‍ ചെയ്യുക.

2
മുകളില്‍ കൊടുത്ത ലിങ്കില്‍ നിന്നും raducotescu-CanonCAPTdriver-release-2.4-0-gc8ea9f9.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം റൈറ്റ് ക്ലിക്ക് ചെയ്ത് Extract ചെയ്യുക
3 Extract ചെയ്താല്‍ ലഭിക്കുന്ന raducotescu-CanonCAPTdriver-c8eaf9എന്ന ഫോള്‍ഡറില്‍ റൈറ്റ്ക്ലിക്ക് ചെയ്ത് ടെര്‍മിനല്‍ ഓപ്പണ്‍ ചെയ്യുക. ശേഷം താഴെ കൊടുത്ത കമാന്റ് ടെര്‍മിനലിലേക്ക് കോപ്പി പേസ്റ്റ് ചെയ്ത് എന്റര്‍ -- പാസ്‌വേഡ് കൊടുക്കുക.

sudo ./canonLBP_install.sh LBP2900

ഇന്‍സ്റ്റാലേഷന്‍ പൂര്‍ത്തിയായാല്‍ സിസ്റ്റം Restart ചെയ്യുക. Printer will be ready for printing.

എന്നിട്ടും പ്രിന്റ് വരുന്നില്ലെങ്കില്‍ താഴെകൊടുത്ത കമാന്റുകള്‍ ഓരോന്നായി ടെര്‍മിനലില്‍ കോപ്പിപേസ്റ്റ് ചെയ്ത് റണ്‍ ചെയ്യിക്കുക. അതിനു ശേഷം സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക.( LBP2900 എന്ന പ്രിന്റര്‍ മോഡലിനുള്ള കമാന്റാണിത്. വേര്‍ഷന്‍ മാറുന്നതിനനുസരിച്ച് ഇതില്‍ മാറ്റം വരുത്തുക)

sudo /etc/init.d/cups restart
sudo /usr/sbin/lpadmin -p LBP2900 -m CNCUPSLBP2900CAPTK.ppd -v ccp:/var/ccpd/fifo0 -E
sudo /usr/sbin/ccpdadmin -p LBP2900 -o /dev/u

PSC ഹാള്‍ട്ടിക്കറ്റുകളും മറ്റും samsung പ്രിന്റര്‍ വഴി എടുക്കുമ്പോള്‍ ഫോട്ടോ വ്യക്തതയില്ലാത്തതാണെന്ന പ്രശ്നം നിലനില്കുന്നുണ്ട്. അതിനു പരിഹരിക്കാന്‍ സാംസംഗ് പ്രിന്ററിന്റെ ശരിയായ ഡ്രൈവര്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

1 മുകളില്‍ കൊടുത്ത ലിങ്കില്‍ നിന്നും samsung_drivers.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്യുക. Extract ചെയ്താല്‍ ലഭിക്കുന്ന samsung_driver എന്ന ഫോള്‍ഡര്‍ തുറന്ന് install എന്ന ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് Run in terminal കൊടുക്കുക.
( Install എന്ന ഫയലിന് permission ഇല്ലെങ്കില്‍ അതില്‍ Right ക്ലിക്ക് ചെയ്ത് Properties എടുത്ത് Permission ടാബിലെ Allow Executing the file as Programe എന്നത് ചെക്ക് ചെയ്യാന്‍ മറക്കരുത്)
സിഡി ഡ്രൈവ് ഇല്ലാത്ത സിസ്റ്റങ്ങളിലും നെറ്റ്ബുക്കുകളിലും ഒപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഒരു മാര്‍ഗമാണ്  Bootable flash drive. ഉബുണ്ടുവില്‍ flash drive-നെ bootable ആക്കാന്‍ ഉപയോഗിക്കുന്ന സോഫ്‌റ്റ്‌വെയറാണ് Startup Disk Creator. Startup Disk Creator ഉപയോഗിച്ച് എങ്ങിനെയാണ് പെന്‍ഡ്രൈവിനെ Bootable Disk ആക്കിമാറ്റുന്നത്? Click here

File Splitting and Joining in Linux
ഏത് ഫോമാറ്റിലുമുള്ള ഫയലുകളെ Split ചെയ്യാനും Split ചെയ്ത ഫയലുകളെ കൂട്ടിച്ചേര്‍ത്ത് ഒറ്റഫയലാക്കാനും ലിനക്സില്‍ Hjsplitlx എന്ന പ്രോഗ്രാം ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യുക.

Grub re-installation using Live CD.

The steps are given below

1 . Ubuntu10.04 ഡിവിഡി ഉപയോഗിച്ച് സിസ്റ്റം Live ആയി പ്രവര്‍ത്തിപ്പിക്കുക.

2. ടെര്‍മിനലില്‍ sudo fdisk -l കമാന്റ് ടൈപ്പ് ചെയ്ത് root പാര്‍ട്ടീഷന്‍ ഏതാണെന്ന് കണ്ടെത്തുക.(ഉദാ:- sda5 )

3 ടെര്‍മിനലില്‍ sudo mount /dev/sda5 /mnt എന്ന കമാന്റ് ടൈപ്പ് ചെയത് എന്റര്‍ ചെയ്യുക.

4 sudo grub-install --root-directory=/mnt /dev/sda എന്ന കമാന്റ് ടെര്‍മിനലില്‍ കൊടുക്കുക. ഡ്രൈവില്‍ നിന്ന് ഡിവിഡി എടുത്തശേഷം system restart ചെയ്യുക.

X server Configuration in Ubuntu
മോണിറ്ററിനനുസരിച്ച സ്ക്രീന്‍ റസല്യൂഷന്‍ പലപ്പോഴും ശരിയായി സെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പല ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. Projector ഘടിപ്പിക്കുമ്പോഴും screen resolution ശരിയായിട്ടില്ലെങ്കില്‍ Display complaint കാണാറുള്ളതാണ്. ഇത് പരിഹരിക്കാന്‍ System --> Preference --> Monitor എടുത്ത് Resolution ടാബില്‍ നിന്ന് ശരിയായ റസല്യൂഷന്‍ സെലക്ട് ചെയ്യാം. പക്ഷെ Resolution ടാബില്‍ നമ്മളുദ്ദേശിക്കുന്ന റസല്യൂഷന്‍ കാണുനില്ലെങ്കില്‍ എന്താണ് പരിഹാരം?
 ഇങ്ങിനെ വരുന്ന സന്ദര്‍ഭത്തില്‍ X server reconfigure ചെയ്യേണ്ടിവരും. അതിനുള്ള മാര്‍ഗം താഴെ കൊടുക്കുന്നു.
ഡസ്ക്ടോപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ടെര്‍മിനല്‍ തുറന്ന്   X :1 -configure -a  എന്ന കമാന്റ് കോപ്പി പേസ്റ്റ് ചെയ്യുക. അപ്പോള്‍ ഹോം ഫോള്‍ഡറില്‍ xorg.conf.new എന്ന പേരില്‍ ഒരു ഫയല്‍ create ചെയ്യപ്പെട്ടിട്ടുണ്ടാകും. ഈ ഫയലിനെ xorg.conf എന്ന് Rename ചെയ്യുക. ഹോം ഫോള്‍ഡറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ടെര്‍മിനല്‍ തുറന്ന് താഴെ കൊടുത്ത കമാന്റ് കോപ്പി പേസ്റ്റ് ചെയ്ത് എന്റര്‍ ചെയ്ത് സിസ്റ്റം restart .
sudo mv xorg.conf /etc/X11 

അതിനു ശേഷം System --> Preference --> Monitors/Monitor Settings വഴി അനുയോജ്യമായ resolution സെലക്ട് ചെയ്യാം.


apt-get tool for downloading and installing packages from repositories 

Apt-get is a command line tool for downloading and installing packages. 
Connect to internet and Open Terminal , type or copy paste the command in terminal

sudo apt-get install packagename
you can see the downloaded packages  in var/apt/cache/archives

For only downloading the package (not to install) to var/cache/apt/archive type
sudo apt-get -d install packagename 


If you wish to download the packages to home/Downloads folder use the following commands 

sudo mkdir -p /home/username/Downloads/archives/partial

sudo apt-get -d -o dir::cache=/home/username/Downloads/ -o Debug::NoLocking=1 install packagename

You can see the downloaded packages in Downloads/archive folder.



Creating Local Network Repository 

-->
നിലവില്‍ സോഫ്റ്റ്‌വെയര്‍പാക്കേജ് സിഡികള്‍ ഉബുണ്ടുസോഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷന്‍ സാധ്യമല്ല. ഇതുകാരണം അനവധി പരാതികള്‍ സ്കൂളുകളില്‍ നിന്നും ലഭിക്കുന്നുണ്ട്. എപ്പോഴും ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാകണമെന്നില്ലല്ലോ. ലോക്കല്‍ ഏരിയ നെറ്റ്‌വര്‍ക്കിലുള്ള ഏതെങ്കിലുമൊരു സിസ്റ്റം സെര്‍വറാക്കിവെച്ച് അതുവഴി നെറ്റ്‌വര്‍ക്കിലുള്ള മറ്റുസിസ്റ്റങ്ങളില്‍ സോഫ്റ്റ്‌വെയര്‍ ഇന്‌സ്റ്റാള്‍ ചെയ്യുന്ന രീതി ഉപയോഗിച്ചാല്‍ പരാതികള്‍ ഒരുവിധം പരിഹരിക്കാന്‍ കഴിയുന്നതല്ലേ?
ഉദാഹരണത്തിന് പത്താംക്ലാസിലെ റിസോഴ്സ് സിഡിയിലെ സോഫ്റ്റ്‌വെയറുകള്‍ ഉള്‍പ്പെടുത്തി ലോക്കല്‍ നെറ്റ്‌വര്‍ക്ക് റെപ്പോസിറ്ററി തയ്യാറാക്കുന്നതെങ്ങിനെയെന്നുനോക്കാം.

വെബ്സെര്‍വറായ apache2 ഇന്‍സ്റ്റാള്‍ ചെയ്തസിസ്റ്റം ലോക്കര്‍സെര്‍വ്വറായി തെരെഞ്ഞെടുക്കുക.

Local Area Connection Enable ചെയ്യുക. ( എന്നാല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നിര്‍ബന്ധമില്ല , ie, power on Network Hub and power off modem )

സെര്‍വര്‍ സിസ്റ്റം ഓണ്‍ ചെയ്ത് ടെര്‍മിനലില്‍ sudo nautilus ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.

ഫയല്‍ സിസ്റ്റത്തില്‍ നിന്നും var/www തുറന്ന് debian എന്ന പേരില്‍ ഫോള്‍ഡര്‍ നിര്‍മിക്കുക

debian ഫോള്‍ഡറിലേക്ക് റിസോഴ്സ് സിഡിയിലെ സോഫ്റ്റ്‌വെയറുകള്‍(ഡെബിയന്‍ ഫയലുകള്‍ മാത്രം) copy paste ചെയ്യുക.

അതിനുശേഷം www എന്ന ഫോള്‍ഡറില്‍ റൈറ്റ്ക്ലിക്ക് ചെയ്ത് ടെര്‍മിനല്‍ തുറന്ന് താഴെകൊടുത്ത കമാന്റ് ഉപയോഗിച്ച് ഡെബിയന്‍ പാക്കേജ് ലിസ്റ്റ് തയ്യാറാക്കുക
dpkg-scanpackages debian /dev/null | gzip -9c > debian/Packages.gz

നിങ്ങളുടെ സിസ്റ്റത്തിന്റെ IP Address കുറിച്ചുവെക്കുക.
ടെര്‍മിനലില്‍ താഴെകൊടുത്ത echo കമാന്റ് ഉപയോഗിച്ച് sources.list -ല്‍ മാറ്റം വരുത്തുക.( ഇവിടെ കൊടുത്ത 10.1.1.4 എന്ന ഐപി അഡ്രസ്സിനു പകരം നിങ്ങളുടെ സിസ്റ്റത്തിന്റെ ഐപി കൊടുക്കാന്‍ മറക്കരുതേ...)
echo "deb http://10.1.1.4 debian/" >> /etc/apt/sources.list 
അതിനുശേഷം sudo apt-get update ചെയ്യുക
local Network repository is ready now.
നെറ്റ്‌വര്‍ക്കിലുള്ള മറ്റുസിസ്റ്റങ്ങള്‍ ഓണ്‍ചെയ്ത് നെറ്റ്‌വര്‍ക്കിലുള്‍പ്പെട്ടിട്ടുണ്ടെ
ന്ന് ഉറപ്പുവരുത്തുക.
sudo gedit /etc/apt/sources.list കമാന്റ് വഴി നെറ്റ്‌വര്‍ക്കിലുള്ള 
മറ്റുസിസ്റ്റങ്ങളിലെ sources.list -ല്‍ deb http://10.1.1.4 debian/  
എന്ന ലൈന്‍ ഏറ്റവും 
താഴെ എഴുതിചേര്‍ത്ത് സേവ് ചെയ്യത് ക്ലോസ് ചെയ്യുക.
( സെര്‍വറില്‍ കൊടുത്ത ഐപിഅഡ്രസ്സുതന്നെയാവണം ഇവിടേയും) 

മറ്റു സിസ്റ്റങ്ങളില്‍ സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍.
sudo apt-get install packagename
(apt-get കമാന്റ് ഉപയോഗിക്കുമ്പോള്‍ Dependencies ഉള്‍പ്പെടെയുള്ള 
ഫയലുകള്‍ ഇന്സ്റ്റാളാകുന്നുണ്ട്)

ഇന്സ്റ്റാള്‍ ചെയ്ത സോഫ്റ്റ്‌വെയറുകള്‍ Remove ചെയ്യാന്‍
sudo dpkg -P packagename
sudo dpkg -r packagename
പരീക്ഷാസോഫ്റ്റ്‌വെയറുകളും ഇന്‍സ്റ്റാള്‍ ചെയ്യാനും ഈ വഴി 
ഉപയോഗിച്ചുകൂടെ?
(മറ്റു സിസ്റ്റങ്ങളില്‍ സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ 
സെര്‍വര്‍ സിസ്റ്റം ഓണ്‍ ആയിരിക്കാന്‍ പ്രത്യേകം സൂചിപ്പിക്കേണ്ടതില്ലല്ലോ?)
Repository -ല്‍ ഇല്ലാത്ത പുതിയ സോഫ്റ്റ്‌വെയറുകള്‍ 
 (ഉദാഹരണം ; പരീക്ഷാ സോഫ്റ്റ്‌വെയറുകള്‍) ഉള്‍പ്പെടുത്താന്‍ 
 Local Repository Updation വരുത്തേണ്ടതുണ്ട്
 ഇതിന് സെര്‍വറിലെ ടെര്‍മിനല്‍ തുറന്ന് sudo nautilus  വഴി ഫയല്‍ സിസ്റ്റം
 /var/www/debian ഉള്ളിലുള്ള Packages.gz എന്ന ഫയല്‍ delete ചെയ്ത് 
പുതിയസോഫ്റ്റ്‌വെയര്‍ debian ഫോള്‍ഡറില്‍ ഉള്‍പ്പെടുത്തുക. അതിനു ശേഷം  
www എന്നഫോള്‍ഡറില്‍ റൈറ്റ്ക്ലിക്ക് ചെയ്ത് ടെര്‍മിനലില്‍ പേക്കേജ് ലിസ്റ്റ് 
നിര്‍മിക്കാനാവശ്യമായ കമാന്റ് കൊടുക്കുക.
(dpkg-scanpackages debian /dev/null | gzip -9c > debian/Packages.gz)
അതിനുശേഷം apt-get update കൊടുക്കുക.
സെര്‍വറില്‍ updation വന്നാല്‍ നെറ്റ്‌വര്‍ക്കിലുള്ള മറ്റുസിസ്റ്റങ്ങളിലും
 sudo apt-get update എന്ന കമാന്റ് ടെര്‍മിനലില്‍ കൊടുക്കാന്‍ മറക്കരുത്.

Malayalam Fonts

-->
ലോകഭാഷകളിലെ ലിപികളുടെ കമ്പ്യൂട്ടറുകളിലുള്ള ആവിഷ്കാരത്തിനായി നിര്‍മിച്ചിരിക്കുന്ന ഒരു മാനദണ്ഡമാണ് യൂണികോഡ്. ഇംഗ്ലീഷ് അറിയുന്നവര്‍ക്കുള്ളതാണ് കമ്പ്യൂട്ടറെന്ന അബദ്ധധാരണ പൊളിച്ചെഴുതിയതാണ് യൂണീകോഡിന്റെ നേട്ടം. പുതിയ പല ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളും, എക്സ്.എം.എൽ., ജാവാ തുടങ്ങിയ സാങ്കേതിക വിദ്യകളും യൂണീകോഡിനെ പിന്തുണക്കുന്നുണ്ട്. യൂണികോഡ് കണ്‍സോര്‍ഷ്യം എന്ന ലാഭരഹിത സംഘടനയാണ് യൂണീകോഡിന്റെ നിര്‍മ്മാണത്തിനു പിന്നില്‍. ലോകത്ത് നിലനില്‍ക്കുന്ന എല്ലാഭാഷകളേയും ഒരുമിച്ചവതരിപ്പിക്കുക എന്നതാണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. എല്ലാ പ്രാദേശിക ഭാഷാ ഉപയോക്താക്കള്‍ക്കും അവരവരുടെ ഭാഷകളില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനുള്ള അവസരം സൃഷ്ടിച്ചതാണ് യൂണീകോഡിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന യൂണീകോഡ് കണ്‍സോര്‍ഷ്യത്തിന്റെ സംഭാവന. ഈ സംഘടനയുടെ ഔദ്യോഗിക സൈറ്റാണ് യൂണീകോഡ് ഡോട്ട് ഓര്‍ഗ്. കാലാകാലങ്ങളില്‍ യൂണിക്കോഡിനെ യൂണികോഡ് കണ്‍സോര്‍ഷ്യം പരിഷ്ക്കരിക്കാറുണ്ട്. പുതിയ അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തും നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുകയുമാണ് അവര്‍ ചെയ്തുവരുന്നത്.


Malayalam Fonts
മലയാളം ഫോണ്ടുകള്‍ക്ക് ക്ലിക്ക് ചെയ്യുക.(ML-TT)
MLB-TT ഫോണ്ടുകള്‍ 
Manoramattf 
More fonts 







No comments:

Post a Comment