FLASH NEWS

അമ്മിനിക്കാട് ആലിയ ഇ.എം. സ്കൂളില്‍ നടന്ന പെരിന്തല്‍മണ്ണ സബ്ജില്ല ശാസ്ത്രോത്സവഫലങ്ങള്‍......... ......

Thursday, May 8, 2014

2014 -15 വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന്‍ സമ്പൂര്‍ണയിലൂടെ - സമ്പൂര്‍ണ പൂര്‍ത്തിയാക്കാന്‍ അനുവദിച്ച സമയം ജൂലായ് 3 മുതല്‍ 5 വരെ

സമ്പൂര്‍ണയുമായി ബന്ധപ്പെട്ട DPI ഇറക്കിയ പുതിയ നിര്‍ദ്ദേശങ്ങള്‍

ഈ വര്‍ഷംമുതല്‍ സംസ്ഥാനത്തിലെ എല്ലാ സ്കൂളുകളും ടിസി , അഡ് മിഷന്‍ എന്നിവ സമ്പൂര്‍ണ ഓണ്‍ലൈന്‍ സോഫറ്റ് വെയര്‍ വഴിയാകണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ.

വിദ്യാഭ്യാസവര്‍ഷാരംഭത്തോടുകൂടി സമ്പൂര്‍ണയില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ 

1 ടി.സി കൊടുക്കേണ്ട കുട്ടികള്‍ക്ക് സമ്പൂര്‍ണ വഴി ടിസി കൊടുക്കുക
2 പുതിയ ഡിവിഷനുകള്‍ നിര്‍മിക്കുക
3 പ്രൊമോഷന്‍ നടത്തുക ( EHS )
4 അഡ്‌മിഷന്‍ നടത്തുക ( Admit with TC വഴിയുള്ളതും , School Admission നും )

( അഡ്‌മിറ്റ് ചെയ്ത കുട്ടികളുടെ ഡാറ്റ ഉടനെ Confirm ചെയ്യണമെന്നില്ല. ടി.സി കൊടുക്കുന്ന സമയത്തോ , ഡിപ്പാര്‍ട്ട്മെന്റ് ആവശ്യപ്പെടുമ്പോഴോ Confirm ചെയ്താല്‍ മതിയാകും )

സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ സൈറ്റ് അഡ്രസ്സ് -  http://sampoorna.itschool.gov.in/

'സമ്പൂര്‍ണ ' സൈറ്റില്‍ പ്രവേശിച്ച്  ടിസി കൊടുക്കുന്നതെങ്ങിനെ - ഹെല്‍പ്പ് ഫയല്‍ കാണുക

വിശദമായ സമ്പൂര്‍ യൂസര്‍ഗൈഡ് ഡൗണ്‍ലോഡ് ചെയ്യാം


      
അഡ്മിറ്റ് ചെയ്യാന്‍ കഴിയാത്ത ടിസി നമ്പര്‍ , കുട്ടിയുടെ പേര്  , ഏത് സ്കൂളില്‍ നിന്നും Issue ചെയ്ത ടിസി തുടങ്ങിയവ Roll Back ചെയ്യാനായി dasnpk@gmail.com എന്നതിലേക്ക് മെയില്‍ ചെയ്യുക. ( പെരിന്തല്‍മണ്ണ സബ്‌ജില്ലയിലുള്ള സ്കൂളുകള്‍ മാത്രം ). Roll Back ചെയ്ത കുട്ടിയെ രണ്ടാമത് ടിസി നല്കി പ്രശ്നം പരിഹരിക്കാം.( രണ്ടാമത് ടിസി നല്കുമ്പോള്‍ഫീല്‍ഡകൃത്യമായി പൂരിപ്പിച്ചതാണെന്ന് ഉറപ്പുവരുത്തുക. ടിസി നമ്പര്‍ പഴയതുതന്നെ കൊടുക്കുക )

പ്രൈവറ്റ് വിദ്യാര്‍ത്ഥികളെ Non-Regular Admission വഴി അഡ്‌മിറ്റ് ചെയ്താല്‍ error സംഭവിക്കുന്നതിനാല്‍ അത്തരം കുട്ടികളെ School Admission ഉപയോഗിച്ച്  അഡ്‌മിറ്റ് ചെയ്താല്‍ മതിയാകും.