FLASH NEWS

അമ്മിനിക്കാട് ആലിയ ഇ.എം. സ്കൂളില്‍ നടന്ന പെരിന്തല്‍മണ്ണ സബ്ജില്ല ശാസ്ത്രോത്സവഫലങ്ങള്‍......... ......

Sunday, June 29, 2014

യുഐഡി നമ്പര്‍ ഉള്‍പെടുന്ന വിധത്തില്‍ സമ്പൂര്‍ണയില്‍ റിപ്പോര്‍ട്ട് എടുക്കാം

സമ്പൂര്‍ണയില്‍ യുഐഡി നമ്പര്‍ ചേര്‍ത്ത കുട്ടികളേയും ചേര്‍ക്കാത്ത കുട്ടികളേയും കണ്ടെത്താന്‍ ഓരോ കുട്ടിയുടേയും പ്രൊഫൈല്‍ പേജില്‍ പോകണമെന്നില്ല. അതിന് സമ്പൂര്‍ണയിലെ Report സൗകര്യം ഉപയോഗപ്പെടുത്തിയാല്‍ മതി. വിശദവിവരങ്ങള്‍ താഴെ

സമ്പൂര്‍ണ ലോഗിന്‍ ചെയ്ത് Report മെനുവില്‍ ക്ലിക്ക് ചെയ്യുക


തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന് പേര് കൊടുത്ത് Select criteria -ല്‍ Class , Division എന്നീ ഫീല്‍ഡുകള്‍ മാത്രം ടിക്ക് ചെയ്യുക

Input criteria - ല്‍  ക്ലാസുകളും ഡിവിഷനുകളും തെരെഞ്ഞെടുക്കുക.

റിപ്പോര്‍ട്ടില്‍ വരേണ്ട ഫീല്‍ഡുകള്‍ ക്ലിക്ക് ചെയ്ത് വലതുഭാഗത്ത് ക്രമീകരിച്ച് താഴെ Save ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി Report തയ്യാറായി.

റിപ്പോര്‍ട്ടിന്റെ പേരിനുമുകളില്‍ ക്ലിക്ക്  ചെയ്ത് തുറക്കുക . റിപ്പോര്‍ട്ട് പ്രത്യക്ഷമാകുന്നതുകാണാം. പ്രിന്റില്‍ ക്ലിക്ക് ചെയ്ത് പ്രിന്റ് എടുക്കാം.

ഇതിനെ Spread Sheet -ല്‍ സേവ് ചെയ്യാന്‍ മുകളിലുള്ള Export as CSV -ല്‍ ക്ലിക്ക് ചെയ്ത് Open with Open Office – തുറക്കുക

ഇതിലെ Coma  ഫീല്‍ഡില്‍ മാത്രം ടിക്ക് മാര്‍ക്ക് നിലനിറുത്തി ബാക്കി ഫീല്‍ഡുകളിലെ ടിക്ക് മാര്‍ക്ക് ഒഴിവാക്കി Open ചെയ്താല്‍ Spread sheet -ല്‍ റിപ്പോര്‍ട്ട് സേവ് ചെയ്യാം.

റിപ്പോര്‍ട്ട് ജനറേഷന്‍ എങ്ങിനെ - ക്ലിക്ക് ചെയ്യുക


1 comment: