FLASH NEWS

അമ്മിനിക്കാട് ആലിയ ഇ.എം. സ്കൂളില്‍ നടന്ന പെരിന്തല്‍മണ്ണ സബ്ജില്ല ശാസ്ത്രോത്സവഫലങ്ങള്‍......... ......

Tuesday, August 26, 2014

ജീവനക്കാരുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ വീണ്ടും അവസരം


സംസ്ഥാനത്തെ സര്‍ക്കാര്‍ , എയ്ഡഡ് സ്കൂളുകളില്‍ അധ്യാപകപാക്കേജ് ഫലപ്രദമായി നടപ്പിലാക്കുന്നതിനായി സ്കൂളുകളിലെ നിലവിലുള്ള സ്ഥിതിവിവരകണക്കുകള്‍ ശേഖരിച്ചിരുന്നതാണ്. എന്നാല്‍ ചില സ്കൂളുകള്‍ ഇപ്പോഴും വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടില്ല. വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുവാനും ഈ സന്ദര്‍ഭം ഉപയോഗിക്കാം.
പ്രധാനഅധ്യാപകര്‍ സമ്പൂര്‍ണ യൂസര്‍നാമവും പാസ്‌വേഡും ഉപയോഗിച്ച് താഴെകൊടുത്ത വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ സമര്‍പ്പിക്കുകയോ സമര്‍പ്പിച്ച വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുകയോ ചെയ്യാം.
പ്രൊട്ടക്ടഡ് അധ്യാപകര്‍ , ഡെപ്യൂട്ടേഷനിലുള്ള ജീവനക്കാര്‍ എന്നിവരുടെ വിവരങ്ങള്‍ പാരന്റ് സ്കൂളില്‍ മാത്രമേ ഉള്‍പ്പെടുത്താവു. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍ക്കുലര്‍ കാണുക

Saturday, August 16, 2014

സ്പാര്‍ക്ക്-പാസ്‍വേര്‍ഡ് സ്വയം റീസെറ്റ് ചെയ്യാം

 സ്പാര്‍ക്ക്-പാസ്‍വേര്‍ഡ് സ്വയം റീസെറ്റ് ചെയ്യുന്നവിധം - പി.ഡി.എഫ് ഫയല്‍




                  സ്പാര്‍ക്ക് സേവനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി നടപ്പില്‍ വരുത്തുന്ന മറ്റൊരു പദ്ധതിയാണ് Online Password Reset. മുമ്പ് പാസ്‍വേര്‍ഡ് ബ്ലോക്കായാല്‍ ഇ-മെയില്‍ അയച്ച് കാത്തിരിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ വെറും സെക്കന്‍റുകള്‍ക്കുള്ളില്‍ നമുക്ക് തന്നെ പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്തെടുക്കാം. സ്പാര്‍ക്കില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ അഡ്രസ്, ജനന തീയതി എന്നിവ കൃത്യമാണെങ്കില്‍ മാത്രമേ ഇത് കൃത്യമായി നടക്കുകയുള്ളൂ. പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ താഴെ. 
 1) സ്പാര്‍ക്കിന്റെ ലോഗിന്‍ വിന്‍ഡോയില്‍ PEN നമ്പരും Password ഉം നല്‍കുന്ന ബോക്സുകള്‍ക്ക് താഴെയായി കാണുന്ന Forgot Password എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 




 2) തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയില്‍ PEN, Date of Birth, Email Address എന്നിവ നല്‍കി Submit ബട്ടണ്‍ അമര്‍ത്തുക.




3) തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യുന്നതിനുള്ള വിന്‍ഡോ ലഭിക്കും. മൊബൈല്‍ നമ്പര്‍ കൃത്യമാണെങ്കില്‍ Verify ബട്ടണ്‍ അമര്‍ത്തുക. ഈ സമയം മൊബൈല്‍ താങ്കളുടെ കൈവശം ഉണ്ടായിരിക്കണം.

 4) ഇപ്പോള്‍ താങ്കളുടെ മൊബൈലിലേക്ക് ഒരു OTP (One Time Password) എസ്.എം.എസ് ആയി അയച്ചു തരും. അല്പ സമയം കാത്തിരുന്നിട്ടും OTP മെസേജ് വന്നില്ലെങ്കില്‍ Regenerate എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി.  SMS ആയി ലഭിക്കുന്ന OTP വിന്‍ഡോയില്‍ കാണുന്ന Enter One Time Password എന്ന ബോക്സില്‍ എന്‍റര്‍ ചെയ്ത് Confirm ബട്ടണ്‍ അമര്‍ത്തുക. 

5) തുടര്‍ന്ന് പുതിയ പാസ്‍വേര്‍ഡ് നല്‍കുന്നതിനുള്ള വിന്‍ഡോ ലഭിക്കും. രണ്ട് ബോക്സുകളിലും നിങ്ങള്‍ ഉദ്ദേശിക്കുന്ന പുതിയ പാസ്‍വേര്‍ഡ് തീര്‍ത്തും സമാനമായ രീതിയില്‍ എന്‍റര്‍ ചെയ്യുക. പാസ്‍വേര്‍ഡ് തെരഞ്ഞെടുക്കുന്നത് പ്രസ്തുത വിന്‍ഡോയില്‍ വലതുവശത്ത് നല്‍കിയ വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടായിരിക്കണം. അതിന് ശേഷം Confirm ബട്ടണ്‍ അമര്‍ത്തുക.

 6) കൃത്യമായി പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്തെങ്കില്‍ ഈ വിന്‍ഡോയുടെ താഴ്ഭാഗത്തായി Password has been changed successfully എന്ന മെസേജ് ചുകന്ന അക്ഷരത്തില്‍ പ്രത്യക്ഷപ്പെടും. അപ്പോള്‍ ഈ വിന്‍ഡോ ക്ലോസ് ചെയ്ത് സ്പാര്‍ക്ക് ലോഗിന്‍ പേജില്‍ PEN നമ്പരും പുതിയ പാസ്‍വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. എന്നാല്‍ പലരും ഈ മേസേജ് ശ്രദ്ധിക്കാതെ വീണ്ടും വീണ്ടും New Password എന്റര്‍ ചെയ്യുന്നതായി കണ്ടു വരുന്നു.