FLASH NEWS

അമ്മിനിക്കാട് ആലിയ ഇ.എം. സ്കൂളില്‍ നടന്ന പെരിന്തല്‍മണ്ണ സബ്ജില്ല ശാസ്ത്രോത്സവഫലങ്ങള്‍......... ......

Saturday, May 2, 2015

സമ്പൂര്‍ണയില്‍ ക്ലാസ്സ് പ്രൊമോഷന്‍

പ്രൊമോഷന്‍ സമ്പൂര്‍ണവഴി

ഈ വര്‍ഷത്തെ കുട്ടികളുടെ ക്ലാസ് പ്രൊമോഷനും അഡ്‌മിഷനും സമ്പൂര്‍ണവഴിയാണ് ചെയ്യേണ്ടതെന്ന സര്‍ക്കുലര്‍ ഇറങ്ങിയതു ശ്രദ്ധിച്ചുകാണുമെന്നു കരുതുന്നു. സമ്പൂര്‍ണവഴി ക്ലാസ് പ്രൊമോഷനും അഡ്‌മിഷനും നടത്തുമ്പോള്‍ ആദ്യം ചെയ്യേണ്ടത് ക്ലാസ് &ഡിവിഷന്‍ create ചെയ്യലാണ്.
ക്ലാസ്&ഡിവിഷന്‍ creation in Sampoorna
Login Sampoorna
Go to Class &Division menu
( click on image to enlarge)

Click on Class ( Example : fifth standard)


then on New division


Enter division name( example: A) , Start date and end date
and Save
ഇപ്രകാരം ക്ലാസുകളും ഡിവിഷനുകളും തയ്യാറാക്കിയശേഷം ക്ലാസ് പ്രൊമോഷന്‍ നടത്താം. ( എല്ലാ ക്ലാസുകള്‍ക്കും ഇപ്രകാരം ഡിവിഷനുകള്‍ തയ്യാറാക്കിവെക്കണം. അതിന് വീണ്ടും class&Division എടുക്കുക അടുത്ത ക്ലാസ് (sixth standard) തെരെഞ്ഞെടുത്ത് മേല്‍ വിവരച്ച പ്രകാരം ഡിവിഷനുകള്‍ create ചെയ്യുക)... ഡിവിഷനുകള്‍ക്ക് പേര് A , B , C .... എന്നിങ്ങനെ മാത്രം കൊടുക്കുക. അല്ലാതെ 5A , 5B , VA , VB ... എന്നിങ്ങനെ കൊടുക്കരുത്.
Class Promotion in Sampoorna
Go to Class & Division Menu


Click on Student transfers


Select Reason ( EHS --> for promotion )

Select Class ( ഏത് ക്ലാസിലെ കുട്ടികള്‍)
Select Division (ഏത് ഡിവിഷനിലെ കുട്ടികള്‍)
ആ ഡിവിഷനിലെ കുട്ടികളുടെ ലിസ്ററ് പ്രത്യക്ഷമാകുന്നത് കാണാം. ഇതില്‍ നിന്ന് ഏതെല്ലാം കുട്ടികളെയാണ് നിങ്ങളുദ്ദേശിക്കുന്ന ക്ലാസ്&ഡിവിഷനിലേക്ക്  പ്രൊമോഷന്‍ നടത്തേണ്ടത് അവരെ മാത്രം വലതുഭാഗത്തുള്ള ബോക്സില്‍ ടിക് മാര്‍ക്ക് ചെയ്ത് സെലെക്ട് ചെയ്യണം. അതിനു ശേഷം
Select destination class ( ഏത് ക്ലാസിലേക്കാണ് പ്രൊമോഷന്‍)
division( ഏത് ഡിവിഷനിലേക്കാണ് പ്രൊമോഷന്‍)


Submit

Sunday, February 1, 2015

ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ് 2015

IT15-CalcnprintXL
വിന്റോസിലും  ഉബുണ്ടു / ലിനക്സിലും ഉപയോഗിക്കാവുന്ന ഈ വര്‍ഷത്തെ പുതിയ ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ് പ്രിന്റര്‍ ഈ ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡു ചെയ്യാം. ജനുവരി ശമ്പളത്തിനു ശേഷം പ്രിന്റുചെയ്യുക.(verify details before submitting)
ഡൗണ്‍ലോഡ് ചെയ്തശേഷം മാത്രം ഉപയോഗിക്കുക.

Tuesday, August 26, 2014

ജീവനക്കാരുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ വീണ്ടും അവസരം


സംസ്ഥാനത്തെ സര്‍ക്കാര്‍ , എയ്ഡഡ് സ്കൂളുകളില്‍ അധ്യാപകപാക്കേജ് ഫലപ്രദമായി നടപ്പിലാക്കുന്നതിനായി സ്കൂളുകളിലെ നിലവിലുള്ള സ്ഥിതിവിവരകണക്കുകള്‍ ശേഖരിച്ചിരുന്നതാണ്. എന്നാല്‍ ചില സ്കൂളുകള്‍ ഇപ്പോഴും വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടില്ല. വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുവാനും ഈ സന്ദര്‍ഭം ഉപയോഗിക്കാം.
പ്രധാനഅധ്യാപകര്‍ സമ്പൂര്‍ണ യൂസര്‍നാമവും പാസ്‌വേഡും ഉപയോഗിച്ച് താഴെകൊടുത്ത വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ സമര്‍പ്പിക്കുകയോ സമര്‍പ്പിച്ച വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുകയോ ചെയ്യാം.
പ്രൊട്ടക്ടഡ് അധ്യാപകര്‍ , ഡെപ്യൂട്ടേഷനിലുള്ള ജീവനക്കാര്‍ എന്നിവരുടെ വിവരങ്ങള്‍ പാരന്റ് സ്കൂളില്‍ മാത്രമേ ഉള്‍പ്പെടുത്താവു. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍ക്കുലര്‍ കാണുക